കോട്ടയം: ജന രക്ഷായാത്രയിലെ ബഹുജന പങ്കാളിത്തം കണ്ട് അന്ധാളിച്ച് നില്ക്കുന്ന പിണറായി സര്‍ക്കാരിന്റെ കണ്ണടച്ച് ഇരുട്ടാക്കുന്ന സ്ഥിരം പരിപാടി കോട്ടയത്തും. മഴയെ അവഗണിച്ച് വന്‍ ജനപങ്കാളിത്തത്തോടെ നഗരത്തിലേക്ക് ജനരക്ഷായാത്ര എത്തിയയുടന്‍ ശാസ്ത്രി റോഡിലെയും ശീമാട്ടി റൗണ്ടാനയിലെയും തെരുവുവിളക്കുകള്‍ അണച്ചു. നഗരത്തിലെ ഇരുണ്ട പ്രദേശമാണ് ശാസ്ത്രി റോഡ്.
നഗരമദ്ധ്യത്തില്‍ തിരുനക്കര മൈതാനത്ത് വൈദ്യുതി മന്ത്രി എം.എം മണി പ്രസംഗിച്ചുകൊണ്ടിരിക്കെത്തന്നെയാണ് ജന രക്ഷയാത്രയ്ക്ക് നേരേ കെഎസ്ഇബി രാഷ്ട്രീയം കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: