ഹൈദരാബാദ്: പരമ്പര വിജയം നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തില്‍ മികവാര്‍ന്ന പോരാട്ടത്തില്‍ വിജയം പിടിക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഇന്ത്യ-ഓസീസ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇവിടെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും.
ഗുവാഹത്തിലെ രണ്ടാം മത്സരത്തില്‍ ഓസീസില്നിന്നേറ്റ എട്ടുവിക്കറ്റ് തോല്‍വിക്ക് തിരിച്ചടി നല്കി പരമ്പര കീശയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും കൂട്ടരും. ഏകദിന പരമ്പര അടിയറവെച്ച ഓസീസ് ട്വന്റി 20 പരമ്പര നേടി ആശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള പുറപ്പാടിലാണ്. രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. നിര്‍ണായകമായ ടോസ് നഷ്ടമായ ഇന്ത്യ മത്സരത്തിന്റെ സമസ്ത മേഖലകളിലും പരാജയപ്പെട്ടു.
ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയും ബെഹ്റന്‍ഡോര്‍ഫിന്റെ മികവാര്‍ന്ന ബൗളിങ്ങും ഹെന്റിക്കിന്റെ അടിപൊളി ബാറ്റിങ്ങുമാണ് ഓസീസിന് ഗുവാഹത്തിയില്‍ വിജയം ഒരുക്കിയത്. റാഞ്ചിയില്‍ അരങ്ങേറിയ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: