തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2016-17-ലെ ജി.വി. രാജാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാര്‍ മികച്ച പുരുഷ താരമായും അത്ലറ്റ് അനില്‍ഡാ തോമസ് മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്ബ്യന്‍ സുരേഷ് ബാബുവിന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ഗബ്രിയേല്‍ ജോസഫ് അര്‍ഹനായി.
മികച്ച കായികതാരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ലഭിക്കുക. കായിക മന്ത്രി എ.സി മൊയ്തീനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: