ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ജ്വല്ലറിയിലെ കവര്‍ച്ച; യുവതികള്‍ക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്

July 16, 2011

‌കണ്ണൂറ്‍: നഗരത്തിലെ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലുള്‍പ്പെട്ടതെന്ന്‌ കരുതുന്ന രണ്ട്‌ സ്ത്രീകള്‍ക്കായി പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഇവരുടെഫോട്ടോകള്‍ ജ്വല്ലറിയിലെ ക്യാമറയില്‍ പതിഞ്ഞതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പര്‍ദ്ധ ധരിച്ചെത്തിയ സ്ത്രീകളാണ്‌ ജ്വല്ലറിയില്‍ നിന്ന്‌ ൧.൫ ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നത്‌. സംഭവദിവസം ജ്വല്ലറി ജീവനക്കാരും പോലീസും സ്ത്രീകള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. കണ്ണൂറ്‍ ടൌണ്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്ത ക്രൈം നമ്പര്‍ ൭൬൩/൧൧, യുഎസ്‌ ൪൫൪, ൩൮൦, റെഡ്‌ വിത്ത്‌ ൩൪ ഐപിസി പ്രകാരമുള്ള കേസിലെ പ്രതികള്‍ നന്നായി ഹിന്ദി സംസാരിക്കുന്നവരാണെന്നും പ്രതികളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്ണൂറ്‍ ടൌണ്‍ സിഐയുടെ ൯൪൯൭൯൮൭൨൦൩ എന്ന നമ്പറിലോ ഡിവൈഎസ്പിയുടെ ൯൪൯൭൯൯൦൧൩൭ എന്ന നമ്പറിലോ അറിയിക്കണമെന്നും ലുക്ക്‌ ഔട്ട്‌ നോട്ടീസില്‍ പറഞ്ഞു. നഗരത്തില്‍ ഇതിന്‌ മുമ്പും കടകളില്‍ നിന്ന്‌ സ്ത്രീകളുടെ സംഘം കവര്‍ച്ച നടത്തുകയും ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick