ഹോം » പ്രാദേശികം » വയനാട് » 

വനം വകുപ്പിന്‍റെ വ്യാജ ഉത്തരവ് നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്

October 15, 2017
മാനന്തവാടി: വനം വകുപ്പിൽ ജോലിക്കുള്ള വ്യാജ ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായി പരാതി.തട്ടിപ്പിനിരയായവർ മാനന്തവാടി പോലീസിൽ പരാതി നൽകി .തട്ടിപ്പിന് പിന്നിൽ കണ്ണൂർ പേര്യ സ്വദേശികൾ.ഉത്തരവ് നൽകിയത് മാനന്തവാടി ഡി.എഫ്.ഒ.യുടെ പേരിൽ. പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉടൻ പിടിയിലാവുമെന്ന് സൂചന.
 മാനന്തവാടി എരുമ തെരുവ് സ്വദേശി ഹരി, മാനന്തവാടി എരുമ തെരുവിൽ വാടകയക്ക് താമസിക്കുന്ന കണ്ണുർ കുത്തുപറമ്പ് സ്വദേശികളായ മാങ്ങാട്ടിടം മല്ലപ്പള്ളി സനൂപ്, കണ്ണുർ പിണറായി സ്വദേശി കുട്ടൻ, മാനന്തവാടി പേര്യ സ്വദേശി ഉസ്മാൻ,  എന്നിവർക്ക് എതിരെയാണ് പരാതി നൽകിയത്. ജോലി നൽകാമെന്ന് പറഞ്ഞ് സമിപിക്കുകയും ഇന്റർവ്യൂന്  ഹാജരാക്കുന്നതിനും ജോലിക്ക് നിയമനം നൽക്കുന്നതായി കാണിച്ച് നോർത്ത് വയനാട് ഡി.എഫ്.ഒ.യുടെ ഒപ്പ് പതിച്ച് പോസ്റ്റൽ വഴിയുള്ള കത്ത് അയച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.ഇതിന് വേണ്ടി ഒരാളിൽ നിന്നും 50000 രൂപ വിതം ഇവർ കൈപ്പറ്റുകയും ചെയ്തു. പിന്നിട് നിരന്തരം ഇവരെ ബന്ധപ്പെട്ടുവെങ്കിലും പല കരണങ്ങൾ പറഞ്ഞ്  നീട്ടികൊണ്ടു പോകുകയായിരുന്നു.പിന്നീടാണ് ഇത് തട്ടിപ്പാണന്ന് മനസ്സിലായത്.നിരവധി തവണ ഇവരെ സമീപിച്ചെങ്കിലും പണം തിരികെ നൽകിയില്ലന്നും മാനന്തവാടി സ്വദേശികളായ 5 പേർ ചേർന്ന് നൽകിയ പരാതിയിൽ പറയുന്നു.
 കണ്ണുർ ജില്ലയിലെ വിവിധ സ്ഥാലങ്ങളിൽ നിന്നും നിരവധി പേരിൽ നിന്നും സംഘം പണം തട്ടിയതായും സൂചനയുണ്ട്. ഇത്രയും വലിയ തട്ടിപ്പ് നടത്തുന്നതിന് വനം വകുപ്പിലെ ചില ജീവനാക്കർക്ക്   പങ്ക് ഉള്ളതായും ആരോപണമുയർന്നിട്ടുണ്ട്. മാനന്തവാടി പോലിസ്   അന്വേഷണം ആരംഭിച്ചു.
Related News from Archive
Editor's Pick