ഈ കോടതിവിധി സ്വാഗതാര്‍ഹം

Sunday 15 October 2017 7:03 pm IST

വിദ്യാലയങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹം. സ്‌കൂള്‍ - കോളജുകള്‍ പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ പാഠ്യേതര പദ്ധതികള്‍ മനസ്സിലാക്കാനുമുളളതാണ്. വിദ്യാര്‍ഥി സമരങ്ങള്‍ സ്‌കൂള്‍-കോളജുകളില്‍ വേണ്ട. നിരാഹാര സമരം, പിക്കറ്റിങ്, കോളജ് സാമഗ്രികള്‍ നശിപ്പിക്കുക എന്നിവ ഒരിക്കലും അനുവദിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാമെന്ന് കോടതി വ്യക്തമാക്കുമ്പോള്‍ അതിന് സ്ഥാപന മേധാവികള്‍ക്ക് പരിമിതിയുണ്ട്. പ്രിന്‍സിപ്പലിനെ ദേഹോപദ്രവം ഏല്‍പിക്കുക പോലുള്ള സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുള്ളതിനാല്‍ രാഷ്ട്രീയമായി സംഘടിച്ച് സമരം ചെയ്യുന്നവരെ പുറത്താക്കുന്ന കാര്യത്തില്‍ പോലിസാണ് ജാഗ്രത പുലര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ സ്ഥാപന മേധാവിയുടെ അഭിപ്രായം പോലീസിന് തേടാവുന്നതാണ്. കെ.എ. സോളമന്‍, ചേര്‍ത്തല