ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്കും സ്വര്ണ്ണത്തിടമ്പിനും കേടുപാടുകള്‍ ഉണ്ടെകില്‍ ക്ഷേത്രത്തിന് അകത്തുവച്ചുതന്നെ കേടുപാടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും നിവേദനം സമര്‍പ്പിക്കാന്‍ ടൗണ്‍ എന്‍എസ്എസ് കരയോഗ പൊതുയോഗം തീരുമാനിച്ചു. ഏഴരപ്പൊന്നാന ഏറ്റുമാനൂര്‍ നിവാസികളുടെ പൈതൃക സ്വത്താണെന്നും അതിനാല്‍ അവക്ക് മൂല്യശോഷണം വരുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയും ചെയ്യാന്‍ ആരെയും അനുവദിക്കരുത്. അതിനുള്ള ഏതുനീക്കത്തെയും ശക്തമായി എതിര്‍ക്കും. ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും കരയോഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് എസ്.പി. നായര്‍ , വൈസ് പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: