ജില്ലാ ബാങ്ക്‌ ജനറല്‍ മാനേജരെ ഉപരോധിച്ചു

Saturday 16 July 2011 9:33 pm IST

കണ്ണൂറ്‍: കമ്പില്‍ ബസാറില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ജില്ലാ ബാങ്ക്‌ ശാഖയില്‍ കാലത്ത്‌ ൮ മണി മുതല്‍ രാത്രി ൮ മണി വരെ പ്രവൃത്തിസമയം നിശ്ചയിച്ചു സ്ത്രീ ജീവനക്കാര്‍ അടക്കമുള്ളവരെ ജോലിക്കായി നിയോഗിച്ച ബാങ്ക്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ജില്ലാ ബാങ്ക്‌ എംപ്ളോയീസ്‌ യൂണിയണ്റ്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ജനറല്‍ മാനേജറെ ഉപരോധിച്ചു. തുടര്‍ന്ന്‌ രാത്രി ൭ മണിയോടെ ജില്ലാ ബാങ്ക്‌ പ്രസിഡണ്ടുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ പ്രശ്നം ഒത്തുതീര്‍പ്പിലാക്കിയ ശേഷമാണ്‌ ഉപരോധം അപസാനിപ്പിച്ചത്‌. യൂണിയന്‍ നേതാക്കളായ കെ.കെ.വിജയന്‍, പി.കെ.തമ്പാന്‍, എ.പി.രാമകൃഷ്ണന്‍, കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.