സനോമ: വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 40 ആയി. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയിലാണ് കാട്ടു തീ പടര്‍ന്നു പിടിച്ചത്. കാട്ടു തീയില്‍ 5,700 കെട്ടിടങ്ങള്‍ കത്തി നശിച്ചു.
കാട്ടു തീയെ തുടര്‍ന്നു ഒരു ലക്ഷം പേരാണ് പ്രദേശത്തുനിന്നു പലായനം ചെയ്തത്. കാലിഫോര്‍ണിയായുടെ വിവധ പ്രദേശങ്ങളില്‍ അധികൃതര്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
9000 അഗ്നിശമന പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ ഫയര്ഫൈറ്ററിംഗ് വിമാനമാണ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: