നാഗര്‍കോവില്‍: അരുമന സര്‍ക്കാര്‍ മദ്യഷാപ്പില്‍ രണ്ടായിരത്തിന്റെ കള്ളനോട്ട് മാറ്റാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. തൃപ്പരപ്പ് സ്വദേശികളായ ജോണ്‍ റോസ്(55), സെല്‍വരാജ് (48) എന്നിവരാണ് പിടിയിലായത്. ചിട്ടി ഉടമയായ സെല്‍വരാജില്‍ നിന്നു കടം വാങ്ങിയ രണ്ടായിരത്തിന്റെ നോട്ട് നല്കി ജോണ്‍ റോസ് മദ്യം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടെന്ന് തെളിഞ്ഞത്. വിവരമറിയിച്ചതിനെതുടര്‍ന്ന് എസ്ഐ ജോസഫ് രാജാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ രണ്ടായിരത്തിന്റെ നാല് നോട്ടുകള്‍ കൂടെ കണ്ടെടുത്തു. ഇവര്‍ക്ക് കള്ളനോട്ടുകള്‍ കൈമാറിയവരെ കുറിച്ച് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: