തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ആന്‍ഡ് ഇന്റര്‍പ്രെറ്റര്‍ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 21 വരെ നീട്ടി. പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ശ്രവണപരിമിതി നേരിടുന്നവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മുന്‍ഗണന. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാലുസീറ്റും പൊതുവിഭാഗത്തിന് രണ്ടു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 21 നകം ംംം.മറാശശൈീി.െിശവെ.മര.ശി എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: