വര്‍ക്കല: വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 28, 29 തീയതികളില്‍ നടക്കും. 28 ന് ഞെക്കാട് ഗവ. വിഎച്ച്്എസ്എസ് ഗ്രൗണ്ടില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, വടംവലി, അത്ലറ്റിക് മത്സരങ്ങളും ഇടവ മുസ്ലീം എച്ച്എസ്എസ്, ഇടവ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ വോളിബാള്‍, കബഡി, ബാഡ്മിമിന്റന്, മത്സരങ്ങളും 29 ന് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ കലാമത്സരങ്ങളും നടക്കും. ഗ്രാമ പഞ്ചായത്ത് മത്സരങ്ങളില്‍ വിജയികളായവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 29 ന് ഉച്ചക്ക് 2 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: