ഹോം » ഭാരതം » 

കര്‍ണാടകയില്‍ സാമാജികര്‍ക്ക് സ്വര്‍ണ ബിസ്ക്കറ്റുകള്‍ സമ്മാനം

വെബ് ഡെസ്‌ക്
October 16, 2017

ബംഗളൂരു : കർണാടക നിയമസഭയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമാജികർക്ക് സ്വർണ്ണ ബിസ്ക്കറ്റുകൾ സമ്മാനമായി നൽകുന്നു. ഇതു സംബന്ധിച്ച നിർദേശം നിയമസഭയിൽ സമർപ്പിച്ചതായി സ്പീക്കർ കെ ബി കൊലിവാഡ് പറഞ്ഞു.

കര്‍ണാടക സംസ്ഥാനത്തിന്റെ ചിഹ്നം പതിപ്പിച്ച, 13 ഗ്രാം വീതമുള്ള സ്വര്‍ണ ബിസ്‌കറ്റും വിധാന്‍ സൗധയുടെ ചെറിയമാതൃകയുമാണ് സമ്മാനമായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഈ മാസം 25,26 തീയതികളിലാണ് കർണാടക നിയമസഭയായ വിധാൻ സഭയുടെ 60 വാർഷികാഘോഷം.26.87 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

സാമാജികര്‍ക്ക് സ്വര്‍ണം സമ്മാനിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

Related News from Archive
Editor's Pick