ഹോം » ഭാരതം » 

ജന്‍ ധന്‍: ഗ്രാമീണരുടെ ലഹരി ഉപയോഗം കുറച്ചു

വെബ് ഡെസ്‌ക്
October 16, 2017

മുംബൈ: സമ്പാദ്യശീലം വളര്‍ത്തുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ജന്‍ ധന്‍ യോജന പദ്ധതിക്ക് തുടക്കമിട്ടത്. അതുപക്ഷേ, ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ ഇത്രയേറെ മാറ്റുമെന്ന് ആരും കരുതിയില്ല. നീക്കിവയ്ക്കുകയെന്നത് നിത്യശീലമായപ്പോള്‍ ഇന്ത്യയിലെ ഗ്രാമീണരുടെ ലഹരി ഉപയോഗം പതിന്‍മടങ്ങ് കുറഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. മദ്യം, പുകയില വസ്തുക്കളുടെ ഉപയോഗത്തിലാണ് കുറവ്. ഗ്രാമീണര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടുകളായപ്പോള്‍ ചെറിയ തുകയെങ്കിലും അതില്‍ നിക്ഷേപിക്കുന്നതാണ് മാറ്റത്തിനു കാരണമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

പണപ്പെരുപ്പ നിരക്കില്‍ അര്‍ത്ഥവത്തായ കുറവുണ്ടെന്നും പഠനം പറയുന്നു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. നോട്ട് അസാധുവാക്കലിനു ശേഷമാണ് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചത്, 30 കോടിയിലധികം. പത്ത് സംസ്ഥാനങ്ങളിലായാണ് ഇതില്‍ 75 ശതമാനവും, 23 കോടിയിലേറെ. 4.7 കോടിയുമായി ഉത്തര്‍പ്രദേശ് മുന്നില്‍. ബീഹാര്‍ (3.2 കോടി), ബംഗാള്‍ (2.9 കോടി) എന്നിവ തുടര്‍സ്ഥാനങ്ങളില്‍, പഠനം പറയുന്നു.

Related News from Archive
Editor's Pick