ഹോം » പ്രാദേശികം » കാസര്‍കോട് » 

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം ആചാരപ്പെരുമയില്‍ ‘വല്ലപ്പായ’ക്ക് ഓലമുറിച്ചു

October 16, 2017
ചെറുവത്തൂര്‍: 21 വര്‍ഷത്തിന് ശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതീ ക്ഷേത്രത്തില്‍ ജനവരി 12 മുതല്‍ 17 വരെ നടക്കുന്ന പെരുങ്കളിയാട്ട കലവറയിലേക്ക് ആവശ്യമായ ‘വല്ലപ്പായ’ ഒരുക്കുന്നതിന് ആചാരപ്പെരുമയില്‍ ഓലമുറിച്ചു.
   പുലയന്‍ സമുദായ ആചാര കമ്മറ്റിയുടെ നേതൃത്വത്തില്‍ കൈതക്കാട് ശാസ്താ ക്ഷേത്ര സമീപത്താണ് ചടങ്ങ് നടന്നത്. സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളായ കൊടക്കല്‍ രാഘവന്‍, എം.കെ.കുഞ്ഞിരാമന്‍, മാപ്പിടിച്ചേരി ജാനകി, കാവുടുച്ചി മീനാക്ഷി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ആചാരസ്ഥാനീകരും വാല്യക്കാരും ശാസ്താ ക്ഷേത്രത്തില്‍ തൊഴതുവണങ്ങിയ ശേഷമാണ് ഓലമുറിക്കല്‍ ചടങ്ങ് നടത്തിയത്.
കെ.കൃഷ്ണന്‍ പടന്ന, കെ. ദേവേന്ദ്രന്‍ മടിക്കുന്ന്, കെ.സുകുമാരന്‍ കാന്തിലോട്ട്, സന്‍ജീവന്‍ മടിവയല്‍, പ്രമോദ് പത്താനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുറിച്ചെടുത്ത കൈതോല തലയിലേറ്റി ഘോഷത്തോടെ വീടുകല്‍ത്തിച്ചു. ഓല ഉണക്കിയെടുത്ത ശേഷം പായ നെയ്യും. കളിയാട്ടത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ഘോഷയാത്രയായി ‘വല്ലപ്പായ’ ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിക്കും.
Related News from Archive
Editor's Pick