അമ്പലപ്പുഴ: ഉപയോഗശൂന്യമായ കുളത്തില്‍ മാലിന്യം തള്ളുന്നു പ്രദേശവാസികള്‍ ദുരിതത്തില്‍. നൂറ്റാണ്ട് പഴക്കമുള്ള പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ബീച്ച് റോഡിന് സമീപത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കുളത്തിലാണ് അറവ് മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ, തള്ളുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇവ അലക്ഷ്യമായി കുന്നുകൂട്ടിയിരിക്കുന്നത് ഇതേ തുടര്‍ന്ന് പ്രദേശത്ത് കൊതുകുശല്യം വര്‍ദ്ധിച്ചു. പ്രദേശത്തെയും പുറത്ത് നിന്നും ചാക്കുകളിലും ഉപയോഗശൂന്യമായ തെര്‍മോകോള്‍ പെട്ടിയിലുമാക്കിയാണ് അറവ് മാലിന്യം നിക്ഷേപിക്കുന്നത് തുടര്‍ന്ന് ജലജന്യരോഗംപിടിപെടുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: