ചേര്‍ത്തല: കവി ഇരയിമ്മന്‍ തമ്പി ജന്മദിനാഘോഷം 18 ന് നടക്കും. വാരനാട് ഇരയിമ്മന്‍ തമ്പി സ്മാരകത്തിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കവിയുടെ ജന്മ•ഗൃഹമായ നടുവിലേകോവിലകത്ത് ഉച്ചയ്ക്ക് മൂന്നിന് ചേരുന്ന സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. എന്‍. സദാനന്ദന് അദ്ധ്യക്ഷനാകും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്, തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യന്‍, ഡോ. ബി. ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കഥകളി സംഗീതജ്ഞന് ഹരിപ്പാട് ദാമു മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സോപാനസംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: