ലോകത്തെങ്ങുമുള്ള ഏതുമതങ്ങളെക്കാളും ശ്രേഷ്ഠമാണ് ഹിന്ദുമതം. പക്ഷേ അതിലെ തത്വങ്ങള്‍ മനസ്സിരുത്തി വായിക്കണം, പഠിക്കണം. നാം ചെയ്യുന്നില്ലെങ്കിലും ബുദ്ധിയുള്ള വിദേശികള്‍ ഹിന്ദു ആചാരങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യത്വമുള്ള മുഖങ്ങളെ ഭാരതത്തിലെപ്പോലെ വേറെങ്ങും കാണാനാവില്ല എന്നതും അറിയുക.
ഹിന്ദുവിന് ഇന്നും കുടുംബത്തില്‍നിന്ന് സ്നേഹം കിട്ടാനുണ്ട്. അത് ഹിന്ദുമതത്തിന്റെ ആചാരങ്ങളുടെ ശ്രേഷ്ഠതകൊണ്ടുതന്നെയാണ്. ആ മതത്തിനെയാണോ മോശമെന്ന് ചിത്രീകരിച്ച് വിഡ്ഢികളുടെ കയ്യടി വാങ്ങാന്‍ നടക്കുന്നത്.
ആറും നൂറും അറിയാത്തവനോടൊക്കെ എന്തുപറയാന്‍. ആദ്യം അതൊന്നു പഠിക്കൂ. അപ്പോള്‍ എല്ലാം ശരിയാകും. ശുദ്ധിവേണം. ശരീരത്തിലും മനസ്സിലും.
വി. കെ. സദാശിവന്,പേരാമ്പ്ര, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: