ആലപ്പുഴ: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സ്ത്രീപീഡന കേസില്‍ കുറ്റാരോപിതനായ ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ എംപി സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.സി.വേണുഗോപാലിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവാമ്പാടി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് കെ.സി. വേണുഗോപാലിന്റെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി മുന്‍ അംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.എം. അനസ്അലി അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: