അമ്പലപ്പുഴ: കഞ്ഞിപ്പാടത്ത് ജങ്കാര്‍ സര്‍വ്വീസ് തടയാനെത്തിയ കോണ്‍ഗ്രസുകാരെ നാട്ടുകാര്‍ തുരത്തി. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ഹര്‍ത്താലിന് ജങ്കാര്‍ പാടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ഇത് തടഞ്ഞിട്ടു. ഇതോടെ വൈശ്യംഭാഗം കഞ്ഞിപ്പാടം ഭാഗത്തേക്ക് പോകേണ്ടയാത്രക്കാര് കായലിന്റെ ഇരുകരകളിലുമായി ഒറ്റപ്പെട്ടു. കടത്തിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ പ്രകോപിതരായ നാട്ടുകാരും യാത്രക്കാരും ചോദ്യം ചെയ്തു. ഇതോടെ കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെട്ടു. നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ കോണ്‍ഗ്രസുകാര്‍ മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: