മൂന്നാര്‍: ഹര്‍ത്താല്‍ ബഹിഷ്കരിച്ച് മൂന്നാറിലെ വ്യാപാരികള്‍. ദീപാവലി പ്രമാണിച്ചാണ് ടൗണിലെ കടകള്‍ തുറക്കാന്‍ കച്ചവടക്കാര്‍ തീരുമാനം എടുത്തത്.
രാവിലെ പത്തുമണി വരെ കടകള്‍ അടച്ചിട്ട കച്ചടക്കാര്‍ മുഴുവന്‍ സമയവും കടകള്‍ അടച്ചിടാന്‍ തയ്യറായില്ല. ദീപാവലി പ്രമാണിച്ച് തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഹര്‍ത്താലില്‍ നിന്നും വിട്ടു നില്ക്കുവാന് കച്ചവടക്കാരെ നിര്‍ബന്ധിതമാക്കിയത്. പ്രാദേശിക നേതാക്കള്‍ ഇന്നലെ കടകളടച്ച് ഹര്‍ത്താലില്‍ സഹകരിക്കണമെന്ന് കച്ചവട സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടെങ്കിലും അത് വിലപ്പോയില്ല.
ടൗണിലൂടെ നേതാക്കള്‍ പ്രകടനം നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും നടന്നുമില്ല. മൂന്നാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്നും വ്യാപാരികള്‍ വിട്ടുനില്‍ക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: