മറയൂര്‍: ബൈക്ക് കനാലിലേയ്ക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വെട്ടുകാടാണ് അപകടം.
വട്ടവട സ്വദേശി പ്രഭു(20) വിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നടുവിനും കൈയ്ക്കും കാലിനും പരിക്കേറ്റ പ്രഭുവിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴ്സ് കളഞ്ഞ് പോയതിനെ തുടര്‍ന്ന് ഇത് അന്വേഷിച്ചെത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. പിന്നാലെയെത്തിയ മറ്റ് യാത്രക്കാരാണ് മൂവരെയും രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: