കട്ടപ്പന: മുരിക്കാശേരി പെരിഞ്ചാംകുട്ടി റോഡിലെ കുഴികളടച്ച് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറയിലെ ചലഞ്ചേഴ്സ് സ്വയംസഹായസംഘം പ്രവര്‍ത്തകര്‍. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകള്‍ നന്നാക്കുവാന്‍ ജനപ്രതിനിധികളോ പൊതുമരാമത്ത് വകുപ്പ് അധികാരികളോ തയാറാവാതെ വന്നതോടെയാണ് ചെറുപ്പക്കാര്‍ രംഗത്തിറങ്ങിയത്. 2000-2003 കാലഘട്ടത്തിലാണ് റോഡ് സംസ്ഥാന പാതയായി ഉയര്‍ത്തി നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ പലതവണ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും റോഡ് തകര്‍ന്ന് കിടക്കുകയാണ്. മുരിക്കാശേരി മുതല്‍ പെരിഞ്ചാംകുട്ടി വരെയുള്ള കുഴികള്‍ കല്ലും മണലുമിട്ട് അടയ്ക്കുകയും വെള്ളക്കെട്ടുകളുള്ള ഇടങ്ങളില്‍ ഓടവെട്ടുകയും ചെയ്തു. സ്വയംസഹായ സംഘം പ്രസിഡന്റ് തങ്കച്ചന് കരയ്ക്കവയലില് സെക്രട്ടറി സുനു ഇരട്ടയാനിക്കല്‍, ദിലീപ് ഓണാട്ട് , ബിജി പന്തലാപ്ലാക്കല്, ഷാലു ചീരംകുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: