അടിമാലി: ഹര്‍ത്താല്‍ ദിനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടുങ്ങുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. കല്ലാര്‍ എട്ട് ഏക്കര്‍ കൂതപ്പാറ കൂട്ടന്റെ ഭാര്യ ഗിരിജ (50) യ്ക്കാണ് പരിക്കേറ്റത്. പള്ളിവാസല്‍ രണ്ടാംമൈല്‍ ഗ്രീന്‍ മാന്ഷന് റിസോര്‍ട്ടിലെ ജോലിക്കാരിയായ ഇവര്‍. റിസോര്‍ട്ടിലെ തന്നെ ബൈക്കിന്റെ പിന്നിലിരുന്ന ഗിരിജ പിന്നിലേക്ക് മറിഞ്ഞ് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തില്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: