സ്വച്ഛ് ഭാരത് പരസ്യം മായ്ച്ച്  എസ്ഡിപിഐയുടെ ചുമരെഴുത്ത്

Monday 16 October 2017 10:59 pm IST

മംഗലാപുരത്ത് റെയില്‍വേ മതിലിലുള്ള സ്വച്ഛ് ഭാരത് പരസ്യം മായ്ച്ച് എസ്ഡിപിഐ നടത്തിയ ചുമരെഴുത്ത്‌

കാസര്‍കോട്: മംഗലാപുരത്ത് റെയില്‍വേ മതിലിലുള്ള സ്വച്ഛ് ഭാരത് പരസ്യം മായ്ച്ച് എസ്ഡിപിഐയുടെ ചുമരെഴുത്ത്. കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ അവര്‍ സംഘടിപ്പിച്ച ഞങ്ങള്‍ക്കും പറയാനുണ്ടെന്ന സമ്മേളനത്തിന്റെ ഭാഗമായാണ് സ്വച്ഛ് ഭാരത് പരസ്യം മായ്ച്ച് എസ്ഡിപിഐ ചുമരെഴുത്ത് നടത്തിയത്.

കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ റെയില്‍വേയുടെ മതിലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ സ്വച്ഛ് ഭാരതിന്റെ പരസ്യം പതിച്ചിരുന്നു. പരസ്യത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞദിവസം ഇരുട്ടിന്റെ മറവില്‍ കുമ്മായം ഉപയോഗിച്ച് മായ്ച്ചാണ് എസ്ഡിപിഐ ചുമരെഴുത്ത് നടത്തിയത്.

കേന്ദ്രസര്‍ക്കാറിനെതിരായ പ്രചാരണത്തിനായി റെയില്‍വേ മതില്‍ ഉപയോഗിച്ചത് വിവാദമായിരിക്കുകയാണ്. ജില്ലാ ഭരണകൂടമോ ബന്ധപ്പെട്ടവരോ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.