ഹോം » ഭാരതം » 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

വെബ് ഡെസ്‌ക്
October 17, 2017

 

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കില്‍ രാണ്ടാം നിലയിലുള്ള 242-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.35ഓടെയാണ് അഗ്‌നിബാധയുണ്ടായതെന്ന് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

10 യൂണിറ്റ് അഗ്‌നിശമന വാഹനങ്ങള്‍ എത്തി 20 മിനിട്ടുകൊണ്ട് തീയണച്ചു. പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുറിക്കുള്ളിലെ കംപ്യൂട്ടറിന്റെ യുപിഎസില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

Related News from Archive
Editor's Pick