ഹോം » കേരളം » 

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണം വേട്ട

വെബ് ഡെസ്‌ക്
October 17, 2017

 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. ഹെയര്‍ ബാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

 

 

 

Related News from Archive
Editor's Pick