ഹോം » ലോകം » 

ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം

വെബ് ഡെസ്‌ക്
October 17, 2017

യുഎന്‍: ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പുമായി പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലും വാക് പോര് തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.

അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ല. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയാറല്ലെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. യു.എന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.

ഭീഷണിപ്പെടുത്തിയാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം വേണ്ടെന്ന നിലപാട് എടുത്തതായി യു.എസ് പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി സമയം പാഴാക്കുകയായിരുന്നു ടില്ലേഴ്സണ്‍ എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ലോകം ദുഷ്ടശക്തികളില്‍ നിന്നും വലിയ ഭിഷണിയാണ് നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍‌കൈ എടുക്കണമെന്നും ട്രം‌പ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു വരികയാണ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും യുദ്ധ സജ്ജമാണെന്ന് അറിയിച്ചുകൊണ്ട് നിലപാട് കടുപ്പിച്ചു വരികയാണ്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick