ഹോം » കേരളം » 

സോളാര്‍: തുടരനേഷണ ഉത്തരവില്‍ അനിശ്ചിതത്വം

വെബ് ഡെസ്‌ക്
October 17, 2017

തിരുവനന്തപുരം: സോളാര്‍ തുടരന്വേഷണ ഉത്തരവില്‍ അനിശ്ചിതത്വം. കരട് ഉത്തരവില്‍ അഡ്വ.ജനറലിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. മുഖ്യമന്ത്രി തിരികെത്തിയ ശേഷം മ്ത്രമേ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുകയുളളു.

അതേ സമയം സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് നിയമപരമായി നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. ആക്ഷേപങ്ങള്‍ വസ്തുതാപരമായി വിലയിരുത്താന്‍ റിപ്പോര്‍ട്ട് വേണമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സോളാര്‍ ജുഡീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Related News from Archive
Editor's Pick