ജനരക്ഷായാത്രയിലൂടെ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെട്ടു

Tuesday 17 October 2017 12:24 pm IST

പുത്തരിക്കണ്ടത്തെ പൊതുസമ്മേളനവേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പതാക ഉയര്‍ത്തുന്നു.

തിരുവനന്തപുരം: പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ജനരക്ഷാ യാത്രയിലൂടെ കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യാത്രയിലൂടെ വര്‍ഗീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല. വേങ്ങരയില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി മേഖലയിലെ സ്വാധീന കുറവുക്കൊണ്ട് മാത്രമെന്നും കുമ്മനം പറഞ്ഞു.

ജനരക്ഷാ യാത്രയുടെ സമാപന വേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടത്തെ പൊതു സമ്മേളന വേദിയില്‍ പതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ സമാധാനം പറയേണ്ടത് സിപിഎം ആണ്.

ഇനിയൊരു അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഉദ്ദേശിച്ചതെന്നും അതുണ്ടാകാതെ നോക്കേണ്ടത് അക്രമം നടത്തുന്ന സിപിഎം ആണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.