ഹോം » കേരളം » 

ഒറ്റവണ്ടിയും വിടില്ലെന്ന് ആക്രോശിച്ച ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

വെബ് ഡെസ്‌ക്
October 17, 2017

 

കൊല്ലത്ത് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ വാഹനങ്ങള്‍ തടയുന്നു

കൊല്ലം: മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസ്. യുഡിഎഫ് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹര്‍ത്താലിനിടെ വാഹനയാത്രികരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് കൊല്ലം ഈസ്റ്റ് പോലീസ് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെയാണ് കൊല്ലത്ത് വാഹനവുമായി നിരത്തിലിറങ്ങിയവരെ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ തടഞ്ഞത്.

ഒറ്റവണ്ടിയും വിടില്ലെന്ന് ആക്രോശിച്ച് വഴി തടഞ്ഞ ബിന്ദു കൃഷ്ണ തിരികെ വീട്ടില്‍ പോയത് സഹപ്രവര്‍ത്തകയോടൊപ്പം സ്‌കൂട്ടറിലും. മറ്റുള്ളവര്‍ വഴിയിലായാലും വേണ്ടില്ല സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറയുന്നത് പോലെയായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പെരുമാറ്റം.

എന്നാല്‍, യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പരാജയപ്പെട്ടതോടെ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ടു. കല്ലേറില്‍ നിരവധി ബസുകള്‍ക്ക് കേടുപാട് പറ്റി. സ്വകാര്യ വാഹനങ്ങള്‍ തടയാനും ശ്രമുണ്ടായി. കടകള്‍ ബലമായി അടപ്പിക്കുകയും ചെയതതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

Related News from Archive
Editor's Pick