ഹോം » ഭാരതം » 

മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം

വെബ് ഡെസ്‌ക്
October 17, 2017

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം സൈനീകര്‍ക്കൊപ്പം. ഈ മാസം 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന മോദി അതിര്‍ത്തിയിലെ സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിനും (ഐടിബിപി) ഒപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കും.

അഞ്ചു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. 2013ലുണ്ടായ പ്രളയം പോലയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നടപടികളും പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും അടക്കം നിരവധി വികസന പ്രവര്‍ത്തങ്ങള്‍ അധികൃതരുമായി മോദി ചര്‍ച്ച
ചെയ്യും. മോഡിയുടെ സന്ദര്‍ശനത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും പുറത്തുവന്നിട്ടില്ല.

നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, സൈനിക പ്രതിനിധികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.

 

Related News from Archive
Editor's Pick