ബൈക്കപകടം; 3 പേര്‍ക്ക് പരിക്ക്

Tuesday 17 October 2017 2:15 pm IST

അഞ്ചല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് മൂന്ന് യുവാക്കളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപതിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ചല്‍ വട്ടമണ്‍ പാലത്തിന് സമീപമാണ് അപകടം. പനയഞ്ചേരി തോട്ടിന്‍കര പുത്തന്‍വീട്ടില്‍ യദുകൃഷ്ണന്‍(17), ഇടമുളയ്ക്കല്‍ ഷൈലജ ഭവനില്‍ മനോജ്(16), പുത്തയം അര്‍ച്ചന നിവാസില്‍ ആകാശ്(17) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് പ്രഥമ ശുശ്രൂഷക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.