കല്ലമ്പലം: നാവായിക്കുളം 28-ാം മൈല്‍ ചെറുവട്ടിയൂര്ക്കാവ് ശ്രീഇണ്ടിളയപ്പ ക്ഷേത്രട്രസ്റ്റ് 28-ാം മൈല്‍ മാവേലി സ്റ്റോറിന് എതിര്‍വശം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വഞ്ചിയുടെ മുകള്‍ഭാഗത്തെ ശിവലിംഗം ഇളക്കി എടുക്കുകയും നാഗത്തെ നശിപ്പിക്കുകയും ചെയ്തു. കല്ലമ്പലം എസ്ഐ അരുണ്‍കുമാര്‍ അന്വേഷണം ആരംഭിച്ചു. വഞ്ചി നശിപ്പിച്ച് ശിവലിംഗം തകര്‍ത്ത് സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഹിന്ദുഐക്യവേദി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: