കണ്ണൂര്‍: ജില്ലാ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ സ്വര്‍ണ്ണ പണ്ട പണയ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയെ ജില്ലാ ബാങ്ക് ഹെഡ് ഓഫിസില്‍ നിന്നും അറസ്റ്റ് ചെയ്തു. അപ്രൈസര്‍ പി.ഷഡാനനെയാണ് തളിപ്പറമ്പ് എസ്ഐ കെ.ടി.വി.രാജേഷും സംഘവും കസ്റ്റഡിയിലെടുത്തത്. ബാങ്ക് ജിഎം എ.കെ.പുരുഷോത്തമന്റെ കാബിനില്‍ കയറിയ ഇയാളെ ജിവനക്കാര്‍ മുറിയില്‍ പൂട്ടിയിടുകയും പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഒളിവില്‍ കഴിയുകയാണെന്നു അന്വേഷണ സംഘം പറഞ്ഞ ഇയാള്‍ അടുത്തിടെ രണ്ട് തവണ ബാങ്കില്‍ എത്തിയിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: