ഹോം » പ്രാദേശികം » വയനാട് » 

മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള

October 17, 2017
മാനന്തവാടി: മാനന്തവാടി സബ്ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തി പരിചയ, ഐടി മേളകള്‍ ഈ മാസം 19, 20 തിയതികളില്‍ കണിയാരം ഫാ. ജി.കെ.എം. എച്ച്.എസ്.എസ്, മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐ എന്നിവിടങ്ങളില്‍ നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി ഏകദേശം 2000-ത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ആര്‍. പ്രവീജ്, എ.ഇ.ഒ. എസ്.എ. സെലിന്‍, ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കുരുവിള, ജോയിന്റ് ജനറല്അ കണ്‍വീനര്‍ ടി.ട. സണ്ണി, മുനിസിപ്പാലിറ്റി പ്രതിനിധികള്‍, രക്ഷിതാക്കള്‍, പ്രദേശവാസികള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ നിര്‍ലോഭമായ സഹകരണത്താല്‍ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയുടെ മുന്നോടിയായി മാനന്തവാടി പഞ്ചായത്ത് ബസ്റ്റാന്റില്‍ നിന്നും വിളംബരജാഥയും നടത്തി.
Related News from Archive
Editor's Pick