ആലപ്പുഴ: പറവൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്കാന്ദപുരാണ ഷഷ്ഠാഹ ജ്ഞാനയജ്ഞം 20 മുതല്‍ 26 വരെ നടക്കും. തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മുണ്ടാരപ്പിള്ളി മഹേശ്വരന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 20ന് വൈകിട്ട് 7ന് ക്ഷേത്രം രക്ഷാധികാരി ഡോ. വി. പങ്കജാക്ഷന് ദീപ പ്രതിഷ്ഠ നിര്‍വ്വഹിക്കും. തുടര്‍ന്ന് സ്കന്ദപുരാണ പാരായണം ആരംഭിക്കും. 21ന് വൈകിട്ട് 7ന് കാവടി പ്രദക്ഷിണം, 24ന് വൈകിട്ട് ആറിന് സര്‍വ്വൈശ്വര്യപൂജ, 25ന് ഉച്ചയ്ക്ക് 1.30ന് സ്കാന്ദപുരാണ സമര്‍പ്പണം. 26ന് സ്കന്ദഷഷ്ഠി, ഉച്ചയ്ക്ക് 1.30ന് ഷഷ്ഠിനിവേദ്യ സമര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: