ഗുര്‍മീതിനെ പോലീസുകാരന്‍ അറസ്റ്റില്‍

Tuesday 17 October 2017 9:55 pm IST

ചണ്ഡിഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ച ദിവസം അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ചണ്ഡിഗഢ്് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ലാല്‍ സിങ്ങിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഇയാള്‍. കേസില്‍ ഇതുവരെ ഹരിയാന, ചണ്ഡിഗഢ്, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 പോലീസുകാര്‍ അറസ്റ്റിലായി. ആഗസ്ത് 25നാണ് ഗുര്‍മീതിനെ കോടതി കുറ്റക്കാരനെന്നു വിധിച്ചത്. അന്ന് പഞ്ച്കുളയിലെ ആശ്രമത്തില്‍ ലാല്‍ ഉണ്ടായിരുന്നു. ഇയാള്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താനും ശ്രമിച്ചു. അന്ന് അവിടെ ഇയാള്‍ക്ക് ഡ്യൂട്ടി നല്‍കിയിരുന്നില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനിടെ, ഹണിപ്രീതിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍. പത്ത് ദിവസമാണ് ഇവര്‍ ഹണിപ്രീതിനെ ഒളിവില്‍ താമസിപ്പിച്ചത്.