ആലപ്പുഴ: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട അനധികൃത പടക്കവില്പനക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന് അറിയിച്ചു. ലൈസന്‍സില്ലാത്ത ആരെയും പടക്കങ്ങള്‍ വില്ക്കുവാന് അനുവദിക്കില്ല. ലൈസന്‍സില്‍ കാണിച്ച അളവില്‍ കൂടുതല്‍ പടക്കങ്ങള്‍ സൂക്ഷിച്ച് വച്ചിരിക്കുന്നതായോ വില്‍ക്കുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉഗ്രസ്ഫോടക ശേഷിയുള്ള പടക്കങ്ങള്‍ യാതൊരു കാരണവശാലും വില്ക്കുവാന് അനുവദിക്കുന്നതല്ല. ജങ്ഷനുകളിലോ തിരക്കേറിയ സ്ഥലങ്ങളിലോ വില്പന നടത്തുവാന്‍ അനുവദിക്കുന്നതല്ല. നിശ്ചയിച്ച് അനുമതി നല്കപ്പെട്ട സ്ഥലത്തല്ലാതെ റോഡിലേയ്ക്ക് കയറ്റി വച്ച് വില്പന നടത്തുവാനും അനുവദിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: