ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് ഉള്‍പ്പെടുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ ഫണ്ട് ലഭ്യമാക്കാന്‍ ശുപാര്‍ശ ചെയ്ത മുന്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തോമസ് ചാണ്ടിയുടെ കയ്യാളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന് ആരോപിച്ചു. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിക്കാനായി എംപി ഫണ്ട് നേടിയെടുക്കാന്‍ ഷുക്കൂര്‍ ശ്രമം നടത്തുമ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കുന്നത് മനസിലാക്കാതെ പോയത് തോമസ് ചാണ്ടിയുടെ നോട്ടുകെട്ടിന്റെ സ്വാധീനത്താലാണ്.
തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മുന്‍ എംഎല്‍എ കൂടിയായ ഷുക്കൂറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ തന്റേടം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ചതിന് പിന്നാലെ മുന്‍ ഡിസിസി പ്രസിഡന്റ് തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വാര്‍ത്ത പുറത്തുവന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: