ഹോം » പ്രാദേശികം » കാസര്‍കോട് » 

മൂലക്കണ്ടത്ത്‌ വാറ്റുകേന്ദ്രങ്ങളില്‍ റെയ്ഡ്‌: യുവതി അറസ്റ്റില്‍

July 16, 2011

മാവുങ്കാല്‍: മൂലക്കണ്ടം കോളനിയിലെ വ്യാജവാറ്റ്‌ കേന്ദ്രങ്ങളില്‍ എക്സൈസ്‌-പോലീസ്‌ സംഘങ്ങള്‍ സംയുക്ത റെയ്ഡ്‌ നടത്തി. കഴിഞ്ഞ ദിവസം രാവിലെ എക്സൈസ്‌ സി.ഐ.വിനോദ്‌ ബി നായരുടെയും ഹൊസ്ദുര്‍ഗ്ഗ്‌ എസ്‌.ഐ.തമ്പാണ്റ്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ വാറ്റ്‌ ഉപകരണങ്ങള്‍ നശിപ്പിച്ചു. 45൦ ലിറ്റര്‍ വാഷ്‌ പിടികൂടി നശിപ്പിച്ചു. അഞ്ച്‌ ലിറ്റര്‍ ചാരായം പിടിച്ചിരുന്നു. ചാരായം സൂക്ഷിച്ചതിന്‌ മൂലക്കണ്ടത്തെ കെ.രാധിക(35)യെ അറസ്റ്റ്‌ ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌-എക്സൈസ്‌ സംഘം റെയ്ഡ്‌ നടത്തിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick