ഹോം » പ്രാദേശികം » കോഴിക്കോട് » 

ആയുര്‍വേദ വൈദ്യന്മാര്‍ക്ക് നഗരത്തിന്റെ ആദരം

October 17, 2017

കോഴിക്കോട്: ആയുര്‍വേദ ത്തിന്റെ പുണ്യം പകര്‍ന്നു നല്‍കിയ ആയുര്‍വേദ വൈദ്യന്മാര്‍ക്ക് നഗരത്തിന്റെ ആദരം. ധന്വന്തരി ജയന്തി – ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കള്‍ച്ചറല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആയുര്‍സര്‍വ്വം പരിപാടിയിലാണ് വൈദ്യന്മാര്‍ ആദരം ഏറ്റുവാങ്ങിയത്.
രാരിച്ചകുട്ടി വൈദ്യര്‍, വാലിയേരി ദാമോദരന്‍ വൈദ്യര്‍, കളരി ഗുരുക്കള്‍ രാധിക എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.
ഫാ. വി.സി. ആല്‍ഫ്രെഡ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദം അതിന്റെ പ്രൗഢിയിലേക്കുതന്നെ തിരിച്ചെത്തികൊണ്ടിരിക്കുകയാണെന്ന് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദം ഒരു വേദം തന്നെയാണെന്നും അതൊരു ദര്‍ശനം തന്നെയാണെന്നും കവി പി.പി. ശ്രീധരനുണ്ണി പറഞ്ഞു. ആത്മീയമായ രോഗശമന പദ്ധതിയാണത്. ശരീരത്തിന് മാത്രമല്ല. മനസ്സിനെയും ചികിത്സിക്കുന്ന രീതിയാണ്. ആയുര്‍വേദ വൈദ്യന്മാരടക്കമുള്ളവരുടെ അറിവുകള്‍ പ്രയോജനപ്പെടുത്തി പുതിയ ഗവേഷണപദ്ധതികള്‍ക്ക് തുടക്കം കുറിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ലാല്‍കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സാബു കൊയ്യേരി സംസാരിച്ചു.
കോഴിക്കോട്: ശാന്തിഗിരിയുടെ നേതൃത്വത്തില്‍ ദേശീയ ആയുര്‍വേദ ദിനാചരണം നടത്തി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഉമാ മേനോന്‍, ഡോ. സ്വപ്‌നചിത്ര എന്നിവര്‍ ക്ലാസ് എടുത്തു. പി. ശശിധരന്‍, പി.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick