ഹോം » കേരളം » 

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം മലപ്പുറത്ത്

പ്രിന്റ്‌ എഡിഷന്‍  ·  October 18, 2017

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 54-ാമത് സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. 28ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനാകും. വൈകിട്ട് ആറിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപി അദ്ധ്യക്ഷനാകും.

29ന് രാവിലെ ഒന്‍പത് മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈകിട്ട് ആറിന് ഉമ്പായിയുടെ ഗസല്‍സന്ധ്യ നടക്കും.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick