ഹോം » കേരളം » 

ഭീതി പരത്തി വ്യാജ സന്ദേശം; ആസാം സ്വദേശി പിടിയില്‍

പ്രിന്റ്‌ എഡിഷന്‍  ·  October 18, 2017

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭീതിപരത്തി അക്രമത്തിന് പ്രേരിപ്പിക്കുന്ന ഹിന്ദിയിലുള്ള വാട്ട്‌സ്ആപ് വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ആസാം സ്വദേശിയെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആസാം കര്‍ബി ജില്ലയില്‍ ബന്‍ഡല്‍ഗന്‍ വില്ലേജില്‍ ഉമ്മര്‍ എക്ക (23) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മലയാളികള്‍ക്ക് തൊഴില്‍ ഇല്ലാതാവുന്നതായും അതിനാല്‍ സര്‍ക്കാരിന്റെ അറിവോടെ അന്യസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുകയാണെന്നുമായിരുന്ന സന്ദേശം. 9526948265 നമ്പര്‍ ഫോണില്‍ നിന്നാണ് സന്ദേശം അയച്ചത്.

കേരളത്തില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പറഞ്ഞയയ്ക്കുകയാണെന്നും ഹിന്ദിയിലുള്ള വ്യാജ സന്ദേശത്തില്‍ പറയുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick