കൊച്ചി: ബ്രസീല്‍ ടീമിന്റെ പ്രതിരോധം തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടെന്നു ഹോണ്ടുറാസ് പരിശീലകന് ഹോസെ വലഡാറസ്. കളി ജയിക്കുകയാണ് ലക്ഷ്യം. ബ്രസീലിന്റെ കളിയെപ്പറ്റി ധാരണയുണ്ട്. കൃത്യമായ പദ്ധതിയോടു കൂടി പ്രതിരോധനിരയെ വിന്യസിക്കും.
ഇതുവരെയുള്ള കളികളുടെ കാര്യത്തില്‍ തൃപ്തിയുണ്ട്. വളരെയധികം മുന്നേറാന്‍ ടീമിനു കഴിഞ്ഞിട്ടുണ്ട്. മികച്ച മധ്യനിരയുള്ള ടീമാണു ഞങ്ങളുടേത്. പക്ഷേ, സ്കോര്‍ ചെയ്യാന്‍ മാത്രം സാധിച്ചില്ല.
മെക്സിക്കോ രണ്ടു പോയിന്റുകള്‍ മാത്രം നേടിയാണു പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഞങ്ങള്‍ക്കു മൂന്നു പോയിന്റുകള്‍ നേടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: