നാദിയാദ്: രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. നിലവിലുളള ചാമ്പ്യന്മാരായ ഗുജറാത്ത് ഗ്രൂപ്പ് ‘ബി’മത്സരത്തില്‍ നാലു വിക്കറ്റിന് കേരളത്തെ കീഴടക്കി.
105 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഗുജറാത്ത് അവസാന ദിനത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒന്നിന് 22 റണ്‍സെന്ന സ്കോറിനാണ് ഗുജറാത്ത് ഇന്നിങ്ങ്സ് തുടങ്ങിയത്. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും (18) ചിരാഗ് ഗാന്ധിയും (11) പുറത്താകാതെ നിന്ന് വിജയമൊരുക്കി. സ്കോര്‍: കേരളം: 208, 203 ഗുജറാത്ത്: 307, ആറിന് 108.
കേരളം അടുത്ത മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാനെ നേരിടും. ഒക്ടോബര്‍ 24 ന് മത്സരമാരംഭിക്കും. ഏഴ് ടീം ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് പോയിന്റു നിലയില്‍ ആദ്യ രണ്ടു സ്ഥാനം നേടുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: