കുറവിലങ്ങാട്: ആര്‍ട്സ് ഫൗണ്ടേഷന് എവര്‍ റോളിങ് ട്രോഫിക്കുവേണ്ടിയുളള അഖിലകേരളാ പ്രൊഫഷണല്‍ നാടക മേള കുറവിലങ്ങാട്ട് നടത്തുന്നു. അടുത്ത മാസം 24 മുതല്‍ 29 വരെ കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. മികച്ച നാടകം, നടന്, സംവിധായകന്, കഥാകൃത്ത്, നടന്, നടി, ഹാസ്യനടന്, രംഗപടം, സംഗീതസംവിധായകന്, ഗായകന്, ഗായിക, പഞ്ചാത്തല സംഗീതം എന്നിവര്‍ക്ക് പുരസ്കാരം നല്‍കും. അപേക്ഷകരില്‍ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന നാടകങ്ങളായിരിക്കും മേളയില്‍ പങ്കെടുപ്പിക്കുക. പ്രൊഫഷണല്‍ നാടക സമിതികള്‍ ഔദ്യോഗിക വിലാസത്തില്‍ ഈ മാസം 22ന് മുമ്പായി അപേക്ഷ നല്‍കണം. ജനറല്‍ കണ്‍വീനര്‍, കുറവിലങ്ങാട് ആര്‍ട്സ് ഫൗണ്ടേഷന്, ഭാരത് മാതാ കോളജ് ഓഫീസ്, കുറവിലങ്ങാട്- 686633, ഫോണ്‍: 9447030768, 8281334284.
പ്രതികരിക്കാൻ ഇവിടെ എഴുതുക: