കോട്ടയം: എംജി സര്‍വ്വകലശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തുന്ന എംഎസ്സി ഡിസബിലിറ്റി സ്റ്റഡീസ് ആന്റ് റിഹേബിലിറ്റേഷന്‍ സയന്‍സ് കോഴ്സിന് റിഹേബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍സിഐ) അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി എം.വി. ജയരാജനും നിവേദനം നല്കി. ്. ആര്‍സിഐയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഈ വിഷയം പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാന്‍ ബുദ്ധിമുട്ടാക്കുന്നുവെന്നും നാളുകളായി ആര്‍സിഐയുടെ അംഗീകാരം ലഭിക്കുവാനായി ശ്രമിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: