പെരുവ: ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇക്കഴിഞ്ഞ അവധി ദിവസങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കുട്ടികളുടെ കൃഷിത്തോട്ടത്തിലെ പച്ചക്കറിത്തൈകള്‍ നശിപ്പിക്കുകയും വാതിലുകള്‍ അടിച്ചു തകര്‍ക്കുകയും കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് തകര്‍ക്കുകയും ചെയ്തു. ഹയര്‍ സെക്കന്ററി സ്റ്റാഫ് റൂമിന്റെ മുമ്പില്‍ മണ്‍കൂന ഉണ്ടാക്കി മാലിന്യം നിറയ്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ അദ്യാപകര് സ്കൂളില്‍ വന്നപ്പോഴാണ് ഇത് കണ്ടത്.പൊതുമരാമത്ത് വകുപ്പ് ഓടനിര്മ്മിച്ചപ്പോള് സ്കൂളിന്റെ ഗേറ്റ് അഴിച്ചു മാറ്റേണ്ടി വന്നത് ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. ഇത് സാമൂഹ്യ വിരുദ്ധര്‍ക്ക് യഥേഷ്ടം സ്കൂള്‍ കോമ്പൗണ്ടില്‍ വിഹരിക്കുന്നതിന് സഹായകരമാണ്.എസ്സ്ഐ യുടെ നേതൃത്വത്തില്‍ വെള്ളൂര്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: