ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ മോഷണം പോകുന്നത് സ്ഥിരം സംഭവമായി മാറുന്നു. ഉടമകള്‍ താമസമില്ലാത്ത പറമ്പുകളില്‍ നിന്നും തേങ്ങ, റബ്ബര്‍ അടക്ക തുടങ്ങിയാണ് മോഷണം പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും മോഷണം തുടര്‍ക്കഥയായി മാറുകയാണ്. പുളിങ്ങോം മേഖലയിലുള്ള ചില വ്യാപാരികളാണ് മോഷണവസ്തുക്കള്‍ ചുളുവിലക്ക് വാങ്ങുന്നതെന്നും പരാതിയുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതികരണവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: